സംസ്ഥാന തല ചിത്ര രചനാ മത്സരം


സംസ്ഥാന കൈത്തറി & ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ കൈത്തറി വസ്ത്ര പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സംസ്ഥാനതല ചിത്രരചനാമത്സരം 2019 ഫെബ്രുവരി 9 നു ശനിയാഴ്ച രാവിലെ 11.00 മണി മുതൽ 1.00 മണി വരെ കോട്ടയം ജില്ലയിലെ എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ (ബസേലിയസ് കോളേജിന് സമീപം) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജില്ലാതല ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങൾ നേടിയ എൽ.പി, യു.പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും സംസ്ഥാനതല ചിത്രരചനാമത്സരത്തിനോടൊപ്പം നടത്തുന്നതാണ്.


സംസ്ഥാനതല ചിത്രരചനാമത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 09.02.2019 രാവിലെ 9.30 മണിയ്ക്ക് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരായി ബന്ധപ്പെട്ട കൗണ്ടറിൽ (എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം) ഐഡൻറ്റിഫിക്കേഷൻ (ഐ ഡി കാര്ഡ്ി) രേഖ കാണിച്ച് ചെസ്റ്റ് നമ്പർ കൈപ്പറ്റേണ്ടതാണ്.



  1. മത്സരത്തിന് 2 മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കുന്നതാണ്.
  2. ചിത്രരചനയ്ക്ക് ആവശ്യമുള്ള പേപ്പറുകൾ സംഘാടകർ വിതരണം ചെയ്യുന്നതാണ്.
  3. എൽ.പി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾ ക്രയോൺസ് ഉപയോഗിച്ച് ചിത്രരചന നടത്തേണ്ടതാണ്. യു.പി, ഹൈസ്കൂൾ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾ വാട്ടർ കളർ ഉപയോഗിച്ച് ചിത്രരചന നടത്തേണ്ടതാണ്
  4. ക്രയോൺസ്, വാട്ടർകളർ എന്നിവ വിദ്യർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
  5. എൽ.പി, യു.പി വിഭാഗങ്ങൾ ചിത്രരചനയ്ക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാവുന്നതാണ്.
  6. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ചിത്രരചനയ്ക്കുള്ള വിഷയം മത്സരത്തിന് മുൻപ് ഹാളിൽ പ്രഖ്യാപിക്കുന്നതാണ്.
  7. മത്സരാർഥികളെ ഹാളിൽ എത്തിക്കേണ്ടതും തിരികെ കൊണ്ടു പോകുന്നതിനുമുള്ള പൂർണ്ണ ചുമതല രക്ഷിതാക്കൾക്കായിരിക്കും
  8. സംസ്ഥാനതല ചിത്രരചനാമത്സരത്തിന് ശേഷം രചനകൾ ഉടൻ തന്നെ വിദഗ്ധ പാനൽ പരിശോധിച്ച് മത്സരഫലം മുഖ്യാതിഥികൾ പ്രഖ്യാപിക്കുന്നതും ക്യാഷപസുകൾ വിതരണം ചെയ്യുന്നതുമാണ്.


കൈത്തറി & ടെക്സ്റ്റൈൽസ് വകുപ്പ് കൈത്തറി വസ്ത്ര പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചനാമത്സരം വൻ വിജയമാക്കുന്നതിന് എല്ലാ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സഹകരണം അഭ്യർത്ഥിച്ചു കൊള്ളുന്നു.

For More info please contact: 7012282998



Comments