കേരള സർക്കാർ 
കൈത്തറി & വസ്ത്ര ഡയറക്റ്ററേറ്റ് 

ജില്ലാ വ്യവസായ കേന്ദ്രം, കാസർഗോഡ് 
കൈത്തറി വസ്ത്ര  പ്രചരണാർത്ഥം സംയുക്തമായി സംഘടിപ്പിക്കുന്ന

ജില്ലാ തല ചിത്ര രചനാ മത്സരം 


കേരളത്തിലെ കൈത്തറി ഉല്പങ്ങളുടെ മേന്മയും പ്രധാന്യവും വൈവിദ്ധ്യവും സംബന്ധിച്ച് സ്‌ക്കൂള്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കാസറഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . 

സ്ഥലം:  കാസറഗോഡ് ഗവമെന്റ് കോളേജ് ഓഡിറ്റോറിയം 
തീയതി: 2018 ഡിസംബര്‍ 22 ശനിയാഴ്ച രാവിലെ 10 മണി


·        മത്സരത്തില്‍ പത്താം തരം വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
·        പ്രവേശനം സൗജന്യമാണ്. 
·        ബന്ധപ്പെട്ട സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷ ഡിസംബര്‍ മാസം 20-നു 5 മണിക്കകം സമർപ്പിക്കണം

അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലം:


ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, 
വിദ്യാനഗര്‍.പി.ഒ, 
കാസറഗോഡ്
--------------------------
താലൂക്ക് വ്യവസായ ഓഫീസ്, 
മിനി സിവില്‍ സ്റ്റേഷന്‍, 
ഹൊസ്ദുര്‍ഗ്ഗ് കാഞ്ഞങ്ങാട്. പി.ഒ 
----------------------------------


അപേക്ഷാ ഫോറം ലഭ്യമാകുന്ന സ്ഥലങ്ങൾ:
·         വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ  ഓഫീസ്
·         കാസറഗോഡ് ജില്ലാ വ്യവസായ കേന്ദ്രം
·         ഹൊസ്ദുര്‍ഗ്ഗ്/കാസറഗോഡ് താലൂക്ക് വ്യവസായ ഓഫീസുകള്‍
·         www.tinyurl.com/dichl01


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ


04994-255749  |  9495883603  |  8075425575  |  7012282998  |  9446426283


ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക:  www.tinyurl.com/dichl01
ഫോം ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക: www.tinyurl.com/dichl02


-----------------------------------------------------------------------------------
മറ്റു നിർദ്ദേശങ്ങൾ 
-----------------------------------------------------------------------------------
  • ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്അൺ എയ്‌ഡഡ്‌സി. ബി. എസ്. ഇ സ്‌കൂളുകളിലെ 1 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം
  • എല്‍. പി, യു. പി. ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെവ്വേറെ മത്സരമായിരിക്കും
  • വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ കൈത്തറിയുമായി ബന്ധപ്പെടു വിഷയം മത്സരത്തിന് അല്‍പ്പം മുമ്പ് നല്‍കുതാണ്.
  • എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രയോൺ ഉപയോഗിച്ചും, യു. പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വാട്ടർ കളര്‍ ഉപയോഗിച്ചും ചിത്ര രചന നടത്തേണ്ടതാണ്.
  • മത്സരാർത്ഥികൾ ഡിസംബര്‍ 22, 2018 ശനിയാഴ്ച  രാവിലെ 9 നു കാസര്‍ഗോഡ് ഗവ: കോളേജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരേണ്ടതാണ്.
  • മത്സരാര്‍ത്ഥികള്‍ 18 ഡിസംബര്‍ 2018 വൈകുരേം 5 മണിക്കകം ഓൺലൈൻ ആയി രജിസ്റ്റേര്‍ ചെയ്യേണ്ടതോ, പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കൂകയോ ചെയ്യേണ്ടതാണ്.   ഓൺലൈൻ ആയി അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഹാജരാകുമ്പോള്‍ പൂരിപ്പിച്ച അപേക്ഷകള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
  • മത്സരാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡോ, അധാര്‍ കാര്‍ഡ് പോലുള്ള മറ്റു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരേണ്ടതാണ്.
  • ജില്ലാ തലത്തില്‍ ഏറ്റവും നല്ല രചന നടത്തു ഒമ്പത് പേര്‍ക്ക്, (ഓരോ വിഭാഗത്തില്‍ നിന്നും ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങള്‍ നേടുന്ന മൂന്നു പേര്‍ വീതം) സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപത്രവും സമ്മാനവും നല്‍കുന്നതാണ്.  അവര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതുമാണ്.
  • ചിത്ര രചനക്കുള്ള കടലാസ് നല്‍കുന്നതാണ്. ന്നഎാല്‍ ക്രയോൺ, വാട്ടർ  കളര്‍ മറ്റു ആവശ്യമായ സാധനങ്ങള്‍ എന്നിവ  മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്
  • അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂൾ ഹെഡ്മാസ്റ്റർ അല്ലെങ്കില്‍ ക്ളാസ് ടീച്ചര്‍ സാക്ഷ്യപ്പെടുത്തി, സ്‌കൂളിന്റെ ഓഫീസ് സീല്‍ പതിച്ചിരിക്കണം. സ്‌കൂള്‍ അധികൃതരുടെ ശുപാര്‍ശയില്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
  • വിധി നിര്‍ണ്ണയം സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറില്‍ നിക്ഷിപ്തമായിരിക്കും.




UHREN f. Taucher

Comments

  1. Merkur 15c Safety Razor - Barber Pole - Deccasino
    Merkur 15C https://vannienailor4166blog.blogspot.com/ Safety Razor - https://sol.edu.kg/ Merkur - 15C for https://deccasino.com/review/merit-casino/ Barber Pole casinosites.one is the perfect introduction to the Merkur Safety Razor. communitykhabar

    ReplyDelete

Post a Comment