സംസ്ഥാന
സർക്കാരിന്റെയും കൈത്തറി ടെക്സ്റ്റയിൽസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ, കേരളത്തിലെ കൈത്തറി വസ്ത്രങ്ങളുടെ പ്രചരണത്തിന്റെ ഭാഗമായി സ്കൂൾ
കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന തല ചിത്ര രചനാ മത്സര പരിപാടിയിൽ
ജില്ലാതലത്തിൽ വിജയിച്ച വിദ്യാർത്ഥി വിദ്യാർത്ഥികൾക്ക് 09/02/2019-ന് സംസ്ഥാനതല
മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു.
09/02/2019 ന്
രാവിലെ 11 മണി മുതൽ 1
മണി വരെ കോട്ടയം എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ (ബസേലിയസ് കോളേജിന് സമീപം)
ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാനതല പെയിന്റിംഗ് മത്സരം നടത്തുന്നതാണ്. L.P, U.P,
High School എന്നീ വിഭാഗത്തിൽ നിന്നും ജില്ലാതല മത്സരത്തിൽ
ഒന്ന്, രണ്ട്, മൂന്ന്
സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളെയാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.
എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ
വിഭാഗത്തിനായി പ്രത്യേകം മത്സരങ്ങളാണ് സംസ്ഥാന തലത്തിലും
നടത്തുക. മത്സരാർത്ഥികൾക്ക് ചിത്രരചനയ്ക്കാവശ്യമായ പേപ്പർ മാത്രം നൽകുന്നതും മറ്റ്
അവശ്യ സാധനങ്ങൾ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതുമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ
മത്സരാർത്ഥികൾ മത്സരം ആരംഭിക്കുന്നതിന് മുമ്പ് നൽകുന്ന വിഷയം (Theme) അനുസരിച്ചാണ് ചിത്രരചന നടത്തേണ്ടത്. മറ്റ് കുട്ടികൾക്ക്
കൈത്തറിയുമായി ബന്ധപ്പെട്ട് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്.
ജില്ലാതല
മത്സരത്തിൽ നിന്നും വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് 5000, 3000, 2000 രൂപ വീതവും സംസ്ഥാനതലത്തിലെ വിജയികൾക്ക് 10,000, 5000, 3000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകുന്നതാണ്.
സംസ്ഥാനതല
മത്സരത്തിൽ പങ്കെടുക്കുന്നതിനായി ദൂര ജില്ലകളിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കും
അനുഗമിക്കുന്ന രക്ഷിതാക്കളിൽ ഒരാൾക്കും ആവശ്യമെങ്കിൽ 08/02/2019 രാത്രിയിൽ താമസ സൗകര്യം നൽകുന്നതാണ്. എല്ലാ മത്സരാർത്ഥികൾക്കും
അനുഗമിക്കുന്ന ഒരാൾക്കും സെക്കന്റ് ക്ലാസ്സ് ട്രെയിൻ നിരക്ക് / ബസ് നിരക്ക്
നൽകുന്നതാണ്. താമസ സൗകര്യം ആവശ്യമുള്ള മത്സരാർത്ഥികൾ, രക്ഷിതാക്കൾ
തുടങ്ങിയവരുടെ വിവരം ബന്ധപ്പെട്ട (കാസര്ഗോഡ്) ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജര്‍മാരെ
ബന്ധപ്പെട്ടു അറിയിക്കേണ്ടതാണ്.
·
ബന്ധപ്പെടാനുള്ള
നമ്പര്‍: (കാസര്ഗോഡ്) 7012282998
Comments
Post a Comment